റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

Monday 04 March 2024 10:31 PM IST
ഇയ്യംകോട് മന്ദമ്പത്ത് കുണ്ട്യാംവീട്ടിൽ റോഡ് പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം ചിലവിൽ ടാറിംഗ് നടത്തുന്ന നാദാപുരം മന്ദമ്പത്ത് കുണ്ട്യാംവീട്ടിൽ റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു . ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുള്ള ഹാജി,

അബുഹാജി കാപ്പാരോട്ട്, അസീസ് മാണിക്കോത്ത് , സഹദ് മണിയോത്ത്, കെ.വി. കുഞ്ഞാലി ഹാജി, കെ.വി. റിയാസ്, സുബൈർ വലിയാണ്ടി, പി.പി. നംഷി, മുഹമ്മദ്.എൻ. വി, പി.വി. ഹമീദ്, വാസു കുറ്റിയിൽ, നിസാർ കുനിയിൽ, ബഷീർ മാണിക്കോത്ത്, ആലി പൊയിക്കര എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement