19.80 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

Tuesday 05 March 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 19,80,415 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് മന്ത്രി വീണാ ജോർജ്. ഒറ്റ ദിവസം 85.18 ശതമാനം കുട്ടികൾക്ക് നൽകി. വരും ദിവസങ്ങളിൽ ബാക്കിയുള്ള കുട്ടികൾക്കും നൽകും. 23,24,949 കുട്ടികൾക്ക് നൽകാനാണ് ലക്ഷ്യമിട്ടത്. തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂർ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂർ 1,44,674, കാസർഗോഡ് 91,147 എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിൽ തുള്ളിമരുന്ന് സ്വീകരിച്ച കണക്ക്. 23,471 ബൂത്തുകൾ സജ്ജമാക്കിയിരുന്നു. അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ പ്രവർത്തിച്ചത്.

റേ​ഷ​ൻ​ ​ക​ട​കൾ ഏ​ഴി​ന് ​അ​ട​ച്ചി​ടും

കൊ​ച്ചി​:​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​നി​ഷേ​ധാ​ത്മ​ക​ ​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്‌​സ് ​കോ​ ​ഓ​ർ​ഡി​നേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​ഴി​ന് ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ടും.​ ​അ​ന്ന് ​ജി​ല്ലാ,​ ​സം​സ്ഥാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തു​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ഉ​റ​പ്പാ​ക്കു​ക,​ ​പെ​ൻ​ഷ​ൻ​ 5000​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​സ​മ​ര​മെ​ന്ന് ​അ​ഡ്വ.​ ​ജോ​ണി​ ​നെ​ല്ലൂ​ർ,​ ​കാ​ടാ​മ്പു​ഴ​ ​മൂ​സ,​ ​ടി.​ ​മു​ഹ​മ്മ​ദാ​ലി​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

മു​ഖ്യ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​നി​യ​മ​ ​സെ​ക്ര​ട്ട​റി​ ​വി.​ഹ​രി​ ​നാ​യ​ർ​ ​മു​ഖ്യ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​റാ​യി​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 12.30​നു​ ​ചു​മ​ത​ല​യേ​ൽ​ക്കും.​ ​രാ​ജ്ഭ​വ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ക്കും.​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​മാ​രാ​യി​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​മൂ​ന്നു​പേ​രു​ടെ​ ​ഫ​യ​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​തി​രി​ച്ച​യ​ച്ചി​രു​ന്നു.​ ​ഡോ.​ ​സോ​ണി​ച്ച​ൻ​ ​പി.​ജോ​സ​ഫ്,​ ​എം.​ശ്രീ​കു​മാ​ർ,​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​ഇ​വ​രു​ടെ​ ​നി​യ​മ​ന​ത്തി​നു​ ​വി​ജി​ല​ൻ​സ് ​ക്ലി​യ​റ​ൻ​സും​ ​ഗ​വ​ർ​ണ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

4​ ​വി.​സി​മാ​രു​ടെ​ ​പു​റ​ത്താ​ക്ക​ൽ: ഹൈ​ക്കോ​ട​തി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​ന​ത്തി​ൽ​ ​അ​പാ​ക​ത​ ​ക​ണ്ടെ​ത്തി​യ​ ​നാ​ല് ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​രെ​ ​പു​റ​ത്താ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​ഹി​യ​റിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഗ​വ​ർ​ണ​ർ​ ​ത​ന്റെ​ ​തീ​രു​മാ​ന​മ​റി​യി​ച്ച് ​ഹൈ​ക്കോ​ട​തി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കും.​ ​ആ​റി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നാ​ണ് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ ​കാ​ലി​ക്ക​റ്റ് ​(​ഡോ.​എം.​ജെ.​ജ​യ​രാ​ജ്),​ ​സം​സ്കൃ​തം​ ​(​ഡോ.​എം.​വി.​നാ​രാ​യ​ണ​ൻ​),​ ​ഡി​ജി​റ്റ​ൽ​ ​(​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥ്),​ ​ഓ​പ്പ​ൺ​ ​(​മു​ബാ​റ​ക് ​പാ​ഷ​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​വി.​സി​ ​പ​ദ​വി​ ​പോ​വു​ന്ന​ത്.​ ​ഇ​തി​ൽ​ ​മു​ബാ​റ​ക് ​പാ​ഷ​ ​രാ​ജി​ക്ക​ത്ത് ​ന​ൽ​കി​യെ​ങ്കി​ലും​ ​ഗ​വ​ർ​ണ​ർ​ ​സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.​ ​നാ​ലു​പേ​രു​ടെ​യും​ ​നി​യ​മ​നം​ ​തു​ട​ക്കം​ ​മു​ത​ൽ​ ​അ​സാ​ധു​വാ​ണെ​ന്ന് ​യു.​ജി.​സി​ ​ഗ​വ​ർ​ണ​റെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​അ​തി​നാ​ൽ​ ​പാ​ഷ​യു​ടെ​ ​രാ​ജി​ക്ക​ത്ത് ​സ്വീ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് ​ഗ​വ​ർ​ണ​ർ​ ​പ​റ​യു​ന്ന​ത്.​ ​യു.​ജി.​സി​യു​ടെ​ ​രേ​ഖാ​മൂ​ല​മു​ള്ള​ ​അ​റി​യി​പ്പു​ ​കൂ​ടി​ ​ഹൈ​ക്കോ​ട​തി​ക്കു​ള്ള​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​വി.​സി​മാ​രെ​ ​പു​റ​ത്താ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചാ​ലും​ ​അ​പ്പീ​ലി​ന് 10​ദി​വ​സ​ത്തെ​ ​സാ​വ​കാ​ശം​ ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വു​ണ്ട്.​ ​നേ​ര​ത്തേ​ ​സാ​ങ്കേ​തി​കം,​ ​ഫി​ഷ​റീ​സ്,​ ​ക​ണ്ണൂ​ർ​ ​വി.​സി​മാ​രെ​ ​നി​യ​മ​ന​ത്തി​ൽ​ ​അ​പാ​ക​ത​ ​ക​ണ്ടെ​ത്തി​ ​കോ​ട​തി​ക​ൾ​ ​പു​റ​ത്താ​ക്കി​യി​രു​ന്നു.