കുടിനീർ

Monday 04 March 2024 10:34 PM IST

കാളികാവ്: ദാഹിക്കുന്ന കുരുന്നുകൾക്ക് കുടിവെള്ളമെത്തിച്ച് കാര്യണ്യത്തിന്റെ കൈതാങ്ങുമായി പ്രവാസി വ്യവസായി. കാളികാവ് അടക്കാക്കുണ്ട് ജി.എൽ.പി സ്‌കൂളിൽ കുടിവെള്ളമെത്തിച്ച് പ്രവാസി വ്യവസായിയും പി.കെ.ഗ്രൂപ്പ് എംഡിയുമായ ഡോ.പി.കെ.മുസ്തഫ ഹാജിയാണ് മാതൃകയായത്. നിലവിൽ സ്‌കൂളിൽ ഒരു കുഴൽ കിണറും മറ്റൊരു നാടൻകിണറുമുണ്ടെങ്കിലും വേനൽ കടുക്കുന്നതോടെ വെള്ളം വറ്റിപ്പോവുകയാണ് പതിവ്. ഇത് കാരണം കുടിക്കാൻ പോലും വെള്ളംകിട്ടാത്ത അവസ്ഥയാണുള്ളത്. ഇതിനു പരിഹാരം കാണുന്നതിന് വേണ്ടി സ്‌കൂൾ അധികൃതർ മുസ്തഫ ഹാജിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ വാർഷികത്തിന് പി.കെ.ഗ്രൂപ്പിന്റെ സമ്മാനമായാണ് മുക്കാൽ ലക്ഷത്തോളംരൂപ മുടക്കി കുഴൽ കിണറും മറ്റു സൗകര്യങ്ങളും ഒരുക്കിക്കെടുത്തത്. പദ്ധതിയുടെ ഉൽഘാടനവും മുസ്തഫ ഹാജി തന്നെയാണ് നിർവ്വഹിച്ചത്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.കെ.ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നാട്ടിൽ ഒട്ടേറെ സഹായങ്ങൾ ഇതിനോടകം നൽകിയിട്ടുണ്ട്.

Advertisement
Advertisement