കോടികൾ ലോട്ടറിയടിച്ചത് ഒന്നല്ല,​ രണ്ടു തവണ,​ അമ്പരപ്പ് മാറാതെ ഭാഗ്യശാലി

Monday 04 March 2024 11:51 PM IST

വാഷിംഗ്‌ടൺ : ലോട്ടറി അടിക്കുന്നത് തന്നെ അപൂർവമായി സംഭവിക്കുന്ന ഭാഗ്യമാണ്. അപ്പോൾ രണ്ടുതവണ ലോട്ടറി അടിച്ചാലോ. അമേരിക്കയിലെ മിഷിഗൺ വെ.യ്ഡൻ കൗണ്ടിയിലാണ് ഒറാ&ക്ക് രണ്ടു തവണ ജാക്പോട്ട് ലഭിച്ചത്. ആറുമാസത്തിന്റെ ഇടവേളയിലാണ് 110,​000 ഡോളർ (91 ലക്ഷം)​ രൂപ )​ ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ഫാന്റസി 5 ഡബിൾ പ്ലേ ലോട്ടറിയാണ് ഇദ്ദേഹത്തെ ഇരട്ടഭാഗ്യശാലിയാക്കിയത്. സൗത്ത് ഫീൽഡിലെ വെസ്റ്റ് 9 മൈൽ റോഡിലുള്ള ബി.പി ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഫെബ്രുവരി 11നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. അതേസമയം പേരു വിവരങ്ങൾ വെളിപ്പെടുത്താൻ വിജയിയായ 59കാരൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് ഫാന്റസി 5 ഡബിൾ പ്ലേ ഡ്രായിലെ ഇദ്ദേഹം ജാക്പോട്ട് നേടിയിരുന്നു,​. ഈ സമ്മാനത്തുക കൊണ്ട് കടങ്ങൾ വീട്ടി വരവെയാണ് രണ്ടാമതും ലോട്ടറി അടിച്ചത്. തുക ബാങ്കിലിടാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടും ടിക്കറ്റും എടുത്തത് ഒരേ സ്ഥലത്ത് നിന്നെന്ന പ്രത്യേകതയും ഉണ്ട്.