ഓടയ്ക്കു മുകളിൽ തട്ടിവീണ് യാത്രികർ

Tuesday 05 March 2024 1:59 AM IST

പാരിപ്പള്ളി: പാരിപ്പള്ളി പരവൂർ റോഡിൽ പരിപ്പള്ളി ജംഗ്ഷനിൽ നിന്നു മെഡിക്കൽ കോളേജിലേക്ക് പോകുന്ന ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച ഓട അപകടക്കെണിയായി.

ഓടയ്ക്ക് മുകളിൽ സ്ലാബ് പാകിയതിലെ അപാകത കാരണം കാൽനട യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി. ഒരേ നിരപ്പിലല്ല സ്ളാബ് പാകിയിരിക്കുന്നത്. ഏറ്റക്കുറച്ചിലുള്ള ഭാഗത്ത് തട്ടിയാണ് പലരും വീഴുന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ 1.20 കോടി ചെലവഴിച്ച് റോഡ് നവീകരിക്കുകയാണ്. അതിനാൽ കാൽനടയാത്രക്കാർ ഓടയ്ക്കു മുകളിലൂടെ നടക്കണം. വിഷയത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Advertisement
Advertisement