ഹൈബ്രിഡ് സൗരോർജ നിലയം

Wednesday 06 March 2024 12:32 AM IST
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഹൈബ്രിഡ് സൗരോർജ നിലയം പഞ്ചായത്ത്‌ അസി. ഡയറക്ടർ പൂജ ലാൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച 10 കെ.ഡബ്ല്യൂ.പി ഹൈബ്രിഡ് സൗരോർജ നിലയം പഞ്ചായത്ത് അസി. ഡയറക്ടർ പൂജ ലാൽ ഉദ്ഘാടനം ചെയ്തു. 70 വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ടി. വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മല്ലിക പുനത്തിൽ, വാർഡ് മെമ്പർ ശോഭ, തുടങ്ങിയവർ പ്രസംഗിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14,32,200 രൂപ ചെലവഴിച്ചാണ് ഹൈബ്രിഡ് സൗരോർജ നിലയം സ്ഥാപിച്ചത്. 21,000 രൂപ ചെലവഴിച്ചാണ് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തത്.

Advertisement
Advertisement