അതിദരിദ്രർക്ക് മെഡിക്കൽ ക്യാമ്പ്

Wednesday 06 March 2024 1:31 AM IST
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ അതിദാരിദ്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിദരിദ്രർക്കായുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം.സെയ്ദ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.ബൈജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം വർഗീസ് തരകൻ, റിസോഴ്സ് പേഴ്സൺ രാഖി, കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി , ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ എന്നിവർ പങ്കെടുത്തു. മൈനാഗപ്പള്ളി പഞ്ചായത്തിൽ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 72 കുടുംബങ്ങളുടെ ക്ഷേമത്തിന് പഞ്ചായത്ത് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Advertisement
Advertisement