നെടുമുടിവേണു അനുസ്മരണം

Wednesday 06 March 2024 1:31 AM IST

കരുനാഗപ്പള്ളി: വ്യാസാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 8ന് വൈകിട്ട് 4.30ന് കന്നേറ്റ് ശ്രീ ധന്വന്തരി ക്ഷേത്രാങ്കണത്തിൽ വെച്ച് നെടുമുടി വേണു അനുസ്മരണവും പുരസ്കാര ദാനവും നടത്തും. നെടുമുടി വേണുവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം സീരിയിൽ ആർട്ടിസ്റ്റ് സന്തോഷ് കുറുപ്പിനും ജി.രാമചന്ദ്രൻപിള്ള സ്മാരക പുരസ്കാരവും കാഷ് അവാർഡും കലാമണ്ഡലം രാമചന്ദ്രനും നൽകും. ഡോ.പി.വാസുദേവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനം കരുനാഗപ്പള്ളി സന്തോഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡോ.സുജിത്ത് എവൂരേത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.പി.വേണുഗോപാൽ, കുരുമ്പോലിൽ ശ്രീകുമാർ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ശ്രീഹരി, ആദിനാട് തുളസി, വി.രവികുമാർ, സജീവ് മാമ്പറ എന്നിവർ പ്രഭാഷണം നടത്തും. വ്യാസാ രക്ഷാധികാരി ഡോ.കണ്ണൻ കന്നേറ്റി സ്വാഗതവും സെക്രട്ടറി വി.രാജഷേഖരൻ ഉണ്ണിത്താൻ നന്ദിയും പറയും.

Advertisement
Advertisement