പാലക്കാട്, കൊല്ലം പൊള്ളുന്ന ചൂട്

Thursday 07 March 2024 12:31 AM IST

തിരുവനന്തപുരം:കേരളത്തിലെ ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി.38.9 ഡിഗ്രിയാണ് ചൂട്.

കൊല്ലം, പാലക്കാട് ജില്ലകളിൽ ഇന്ന് 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.

പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും.
പുനലൂർ ( 37.5) വെള്ളാനികര (തൃശൂർ) ( 36.9) ,ആലപ്പുഴ , കണ്ണൂർ എയർപോർട്ട് ( 36.5), കോട്ടയം ( 36.2) എന്നിങ്ങനെയാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.

Advertisement
Advertisement