വായ്പാ തിരിച്ചടവ് മുടങ്ങിയ 19 ബസുകൾ പിടിച്ചെടുത്തു

Saturday 09 March 2024 12:44 AM IST

കൊച്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ പൂനയിലെ എം.പി എന്റർപ്രൈസസ് ആൻഡ് അസോസിയേറ്റ്സിന്റെ 19 ബസുകൾ ഫെഡറൽ ബാങ്ക് പിടിച്ചെടുത്തു. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വാങ്ങിയ ബസുകൾ മുംബയിലെ ബെസ്റ്റ് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകിയിരിക്കുകയായിരുന്നു. 2022 മുതൽ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ നാഷണൽ കമ്പനി ലാ ബോർഡിൽ നിന്നും അനുമതി നേടിയതിന് ശേഷമാണ് ബസുകൾ കണ്ടെത്തി പിടിച്ചെടുത്തത്. ഫെഡറൽ ബാങ്ക് കളക്ഷൻ ആൻഡ് റിക്കവറി ഇന്ത്യ മേധാവി എൻ. രാജനാരായണൻ, റിക്കവറി മേധാവി വി.സി സന്തോഷ് കുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement