കിറ്റ് വിതരണം 

Sunday 10 March 2024 9:17 PM IST

കാളികാവ്: നോമ്പു കാലം സുഭിക്ഷമാക്കാൻ പാവപ്പെട്ടവർക്ക് റംസാൻ കിറ്റ് നൽകി പ്രവാസികൾ. കാളികാവ് പള്ളിശ്ശേരി ബാലവാടിപ്പടി ജിദ്ദപ്രവാസി കൂട്ടായ്മയാണ് കിറ്റ് വിതരണം നടത്തിയത്. നോമ്പുകാലത്ത് ഒരു കുടുംബത്തിന് ആവശ്യമായ മുഴുവൻ വസ്തുക്കളുമടങ്ങുന്ന കിറ്റുകളാണ് വിതരണം നടത്തിയത്. അറുപതോളം കുടുംബങ്ങൾക്കാണ് കിറ്റുകളെത്തിച്ചു നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തോളമായി ചികിത്സ,വിദ്യാഭ്യാസം'വിവാഹം,ഭവന നിർമ്മാണം തുടങ്ങിയ കാര്യങ്ങൾക്ക് പള്ളിശ്ശേരി മേഖല ജീവകാരുണ്യപ്രവർത്തനങ്ങൾ നേതൃത്വം നൽകി വരുന്ന സംഘടനയാണിത്. അഷ്റഫ് ഇണ്ണി, അബ്ദു മദാരി, സലാം പുലിവെട്ടി, വി.കെ.എസ് സലാഹ്, എൻ.കെ.ജമാൽ, സൽമാൻ പാലേക്കോടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement