സി.എൻ.ജിക്ക് വില കുറച്ചു

Monday 11 March 2024 12:29 AM IST

തിരുവനന്തപുരം: പ്രകൃതിവാതക ഇന്ധനം കൂടുതലായി തിരഞ്ഞെടുക്കുന്ന വാഹന ഉടമകൾക്ക് പ്രതിഫലം നൽകുമെന്ന പ്രതിജ്ഞാബദ്ധതയോടെ എ.ജി & പി പ്രഥം സി.എൻ.ജി വിലയിൽ കിലോയ്ക്ക് 2.50 രൂപ കുറച്ചു. വാഹന ഉടമകൾക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കുന്നതിനും സി.എൻ.ജി വാഹനങ്ങളുടെ സ്ഥിരമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നിരക്ക് കുറച്ചത്. ഇതോടെ സി.എൻ.ജി നിരക്ക് ഒരു കിലോഗ്രാമിന് 85.50 രൂപ ആകും.

Advertisement
Advertisement