ബി.ഡി.എം.എസ് വനിതാദിനാചരണം

Tuesday 12 March 2024 1:18 AM IST
ബി.ഡി.എം.എസ് സംഘടിപ്പിച്ച ലോക വനിതാദിനാചരണം ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് വനിതാ വിഭാഗമായ ബി.ഡി.എം.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം ബി.ഡി.ജെ. എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ബിന നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്മശാനം നടത്തിപ്പുകാരിയിരുന്ന സെലീന മൈക്കിളിനെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പി.ബി. സുജിത്ത്, പി. ദേവരാജ് ദേവസുധ, പമേല സത്യൻ, വി.ടി. ഹരിദാസ്, പി കെ.വേണു, നന്ദനൻ മാങ്കായിൽ, ബിന്ദു ഷാജി, ഗിരിജ ചന്ദ്രൻ, കാർത്ത്യായനി, ലൗലി കെ.ജിമ്മി, ലേഖ, രാജേശ്വരി , രാധ, ജാനകി, ഷാജി, ഉത്തമൻ എന്നിവർ സംസാരി​ച്ചു.

Advertisement
Advertisement