ഉറപ്പ് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി; വൈ മാളിലെ ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

Tuesday 12 March 2024 12:32 AM IST

കൊച്ചി: തൃപ്രയാർ വൈ മാളിലെ മുഴുവൻ ലാഭവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൈമാറി. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന് പത്ത് ലക്ഷം രൂപയും തൃപ്രയാർ സെന്റ് ജൂഡ് പള്ളിക്ക് മൂന്ന് ലക്ഷം രൂപയും നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് മൂന്ന് ലക്ഷം രൂപയും ലഭിച്ചു. എം.എ യൂസഫലിയുടെ നിർദേശപ്രകാരം തൃപ്രയാർ ദേവസ്വം മാനേജർ എ.പി സുരേഷ് കുമാർ , നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് എൻ.പി അഘോഷ്, തൃപ്രയാർ സെന്റ് ജൂഡ് പള്ളി വികാരി ഫാ. പോൾ കള്ളിക്കാടൻ എന്നിവർക്ക് വൈ ഫൗണ്ടേഷൻ മാനേജർ ഇഖ്ബാൽ ചെക്കുകൾ കൈമാറി. വൈ മാൾ മാനേജർ അരുൺ ദാസ്, ഫിനാൻസ് മാനേജർ മിർസ ഹബീബ്, മാൾ ഓപ്പറേഷൻസ് മാനേജർ റഷീദ്, സെക്യൂരിറ്റി മാനേജർ വിജയൻ, ഫ്‌ളോർ മാനേജർ വിനോജ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് 2018 ഡിസംബർ 29ലെ മാൾ ഉദ്ഘാടനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. അന്ന് മുതൽ എല്ലാ വർഷവും തുടർച്ചയായി വൈ മാളിലെ ലാഭം മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.

Advertisement
Advertisement