വിതരണോദ്ഘാടനം

Monday 11 March 2024 10:49 PM IST

പെരിന്തൽമണ്ണ: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോമുകളും സുരക്ഷ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു. 30 ശുചീകരണ തൊഴിലളികൾക്കുള്ള യൂണിഫോം, ഗംബൂട്ട്,ഗ്ലൗസ്, റെയിൻ കോട്ട് ,ചപ്പൽ, ഓവർകോട്ട്, തുടങ്ങിയ സുരക്ഷ ഉപകരണങ്ങളാണ് നഗരസഭ 208973 രൂപ വകയിരുത്തി വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൺ എ.നസീറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ,നഗരസഭ സെക്രട്ടറി മിത്രൻ. ജി,ക്ലീൻ സിറ്റി മാനേജർ ശ്രീവത്സൻ സി.കെ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement