യൂണിവേഴ്സിറ്റി കലോത്സവത്തിൽ കോഴ 1.5 ലക്ഷം വരെ, വാട്സ് ആപ്പ് ശബ്ദസന്ദേശങ്ങൾ പ്രചരിക്കുന്നു

Wednesday 13 March 2024 12:00 AM IST

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ കോഴയായി വാഗ്ദാനം ചെയ്തത് 40,​000 മുതൽ 1.5 ലക്ഷം രൂപ വരെയാണെന്ന വാട്സ് ആപ്പ് ശബ്ദസന്ദേശങ്ങൾ പ്രചരിക്കുന്നു. സംഘർഷ സാദ്ധ്യതയെ തുടർന്ന് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച സമാപന ചടങ്ങിന് മുമ്പുതന്നെ കലോത്സവം നിറുത്തിവച്ചിരുന്നു. അതിനു പിന്നാലെയാണ് കോഴ സംബന്ധിച്ച ശബ്ദസന്ദേശങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ചത്. എന്നാൽ,​ഇതിന്റെ ആധികാരികത ഉറപ്പിക്കാൻ പൊലീസിന് ആയിട്ടില്ല.

ഒന്നാം സ്ഥാനത്തിന് 1.5 ലക്ഷം,​ രണ്ടാം സ്ഥാനത്തിന് ഒരുലക്ഷം,​ മൂന്നാം സ്ഥാനത്തിന് 40,​000 രൂപ എന്നിങ്ങനെയാണ് ഒരു വീട്ടമ്മയുടേതായി പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളിലുള്ളത്. മാർഗംകളിയിൽ കൈക്കൂലി ഇടപാട് നടന്നെന്ന സംശയത്തെ തുടർന്ന് വിധികർത്താവായിരുന്ന കണ്ണൂർ സ്വദേശി ഷാജി,​ നൃത്തപരിശീലകരും ഇടനിലക്കാരുമായ കാസർകോട് പരപ്പ സ്വദേശി ജോമെറ്റ്,​ മലപ്പുറം താനൂർ സ്വദേശി സി.സൂരജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ,​ ഇപ്പോൾ പ്രചരിക്കുന്ന ചാറ്റുകൾ ഇവർ പൊലീസിന് കൈമാറിയ നമ്പരുകളിൽ നിന്ന് നടന്നിട്ടില്ല. അതിനാൽ,​ ശബ്ദസന്ദേശങ്ങൾ ഇപ്പോഴത്തേതാണോ എന്നതിലും വ്യക്തതയില്ല.

ഇതുമായി ബന്ധപ്പെട്ട്, കോഴ നൽകിയവരെ വിധികർത്താക്കൾക്ക് മനസിലാകാൻ കാലിൽ അടയാളമിടണമെന്ന വാട്സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും ചെസ്റ്റ് നമ്പരിന്റെ ചിത്രമടങ്ങിയ സ്‌ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്.

യൂ​ണി.​ക​ലോ​ത്സ​വം​:​ ​പ്ര​ത്യേ​ക​ ​യോ​ഗം​ ​ചേ​രും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ​നി​റു​ത്തി​വ​ച്ച​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​ശേ​ഷി​ക്കു​ന്ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തി​നെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​യോ​ഗം​ ​ചേ​രാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തീ​രു​മാ​നി​ച്ചു.​ ​വൈ​സ് ​ചാ​ൻ​സ​ല​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​വും​ ​യോ​ഗം.​ ​മ​ത്സ​ര​ഫ​ല​ത്തി​ലെ​ ​അ​പാ​ക​ത​മൂ​ലം​ ​തി​രു​വാ​തി​ര,​ ​മാ​ർ​ഗം​ക​ളി​ ​മ​ത്സ​ര​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​സം​ഘ​നൃ​ത്തം​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നു​മി​ല്ല.​ ​ഈ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​കാ​ര്യ​മാ​ണ് ​ഇ​പ്പോ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​മാ​നു​വ​ൽ​ ​പ്ര​കാ​രം​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ലെ​ ​ക​ലോ​ത്സ​വം​ ​പൂ​ർ​‌​ത്തി​യാ​യ​താ​യും​ ​ഓ​വ​റോ​ൾ​ ​ചാ​മ്പ്യ​ന്മാ​രെ​ ​നി​ശ്ച​യി​ക്കാ​നു​മാ​വൂ.​ 234​ ​പോ​യി​ന്റോ​ടെ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജാ​ണ് ​ഒ​ന്നാ​മ​ത്.​ 226​ ​പോ​യി​ന്റു​മാ​യി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ണ്ട്.​ ​ക​ലോ​ത്സ​വം​ ​നി​റു​ത്തി​വ​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ച​മ​യ​മി​ട്ടി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​തി​ഷേ​ധ​ ​സൂ​ച​ക​മാ​യി​ ​വേ​ദി​യി​ൽ​ ​സം​ഘ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​മ​ട​ങ്ങി​യ​ത്.

സം​സ്കൃ​ത​ ​വി.​സി​യെ​ ​പു​റ​ത്താ​ക്കിയ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​എം.​ ​വി.​ ​നാ​രാ​യ​ണ​നെ​ ​പു​റ​ത്താ​ക്കി​യ​ ​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റ് ​പ്ര​മേ​യം​ ​പാ​സാ​ക്കി.​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കും​ ​മു​ൻ​പു​ള്ള​ ​പി​രി​ച്ചു​വി​ട​ൽ​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​വും​ ​നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​പു​നഃ​സം​ഘ​ടി​പ്പി​ക്കാ​തെ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സ് ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ​ത​ട​സം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​യി​ലും​ ​സി​ൻ​ഡി​ക്കേ​റ്റ് ​അ​മ​ർ​ഷം​ ​രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​ ​പ്ര​മേ​യ​ത്തി​ലു​ണ്ട്.​ ​കെ.​ ​പ്രേം​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യ​ത്തെ​ ​പ്രൊ​ഫ.​ ​ഡി.​സ​ലിം​കു​മാ​ർ​ ​പി​ന്താ​ങ്ങി.

Advertisement
Advertisement