കൈലാസപുരി സ്വാമി പൗർണ്ണമിക്കാവിലെത്തുന്നു

Thursday 14 March 2024 12:54 AM IST

തിരുവനന്തപുരം:അഘോരി സന്യാസിമാരുടെ മഹാകാൽബാബയായ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി സ്വാമി 23ന് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാലത്രിപുര സുന്ദരീദേവീ ക്ഷേത്രത്തിൽ എത്തും. 25ന് പൗർണ്ണമിക്കാവിൽ നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായുള്ള മഹാമഹാ ത്രിപുര സുന്ദരീ ഹോമത്തിന് കാർമ്മികത്വം വഹിക്കാനായാണ് സ്വാമി എത്തുന്നത്. മഹാകാളികാ യാഗത്തിനും പ്രപഞ്ചയാഗത്തിനും മുഖ്യകാർമ്മികത്വം വഹിച്ചതും കൈലാസപുരി സ്വാമിയായിരുന്നു.

പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയ മധുരയിലെ അഥീനാ മഠാധിപതിയായ ശ്രീ ലാശ്രീ ഹരിഹര ശ്രീ ജ്ഞാനസമ്പന്ന ദേശിക സ്വാമിയും പൗർണ്ണമിക്കാവിലെ ആദിവാസി സമൂഹ മാംഗല്യത്തിൽ പങ്കെടുക്കുന്നുണ്ട്.1300 വർഷങ്ങളോളം പാരമ്പര്യമുള്ള ഇന്ത്യയിലെ പഴയ മഠങ്ങളിലൊന്നാണ് മധുരൈയിലെ ആധീനാ മഠം. നേപ്പാൾ പശുപതിനാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ഗണേശ് ഭട്ട് ഉൾപ്പെടെ നിരവധി ആത്മീയാചാര്യൻമാരും മഠാധിപതികളും പൗർണ്ണമിക്കാവിലെ സമൂഹ ആദിവാസി മാംഗല്യത്തിന് എത്തും.

Advertisement
Advertisement