ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ (യൂസി

Thursday 14 March 2024 12:17 AM IST

കൊല്ലം: കേരളകൗമുദിയുടെയും കൊട്ടാക്കര എക്സൈസ് വകുപ്പിന്റെയും പുത്തൂർ ശ്രീനാരായണ ആയുർവേദ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടക്കും. ശ്രീനാരായണ ആയുർവേദ കോളേജ് സെമിനാർ ഹാളിൽ ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര എക്സൈസ് ഇൻസ്പെക്ടർ ബി.ദീപക് സെമിനാർ ഉദ്ഘാടനം ചെയ്യും.

കോളേജ് പ്രിൻസിപ്പൽ ഡോ.സി.രഘുനാഥൻ നായർ അദ്ധ്യക്ഷനാകും. കേരളകൗമുദി ലേഖകൻ കോട്ടാത്തല ശ്രീകുമാർ ആശംസ നേരും. സിവിൽ എക്സൈസ് ഓഫീസർ കെ.സി .ബിനോജ്കുമാർ ലഹരിവിരുദ്ധ ക്ലാസെടുക്കും. കോളേജ് സ്റ്റാഫ് അഡ്വൈസർ ഡോ. കെ.ആർ. രാഹുൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി നിള നൈജോ നന്ദിയും പറയും.

Advertisement
Advertisement