അഞ്ചലിൽ കർഷക മാർച്ചും ധർണയും
Saturday 16 March 2024 12:03 AM IST
അഞ്ചൽ : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ചും കർഷക സമരം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കർഷകസമിതി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കിസാൻ സഭാ കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാൽ ഉദ്ഘാടനം ചെയ്തു. വി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.സതീഷ്,കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സോമരാജൻ, ജില്ലാ വൈസ് പ്രസിഡന്റ് എൻ.സതീശ്, കെ .രാജശേഖരൻ, കെ.വി.സിജു, വി.മുരളി, ഡോ.ജോർജ് ലൂക്കോസ്, സി.ഹരി, ഗിരിജ മുരളി,എസ്.സുജേഷ്, അഡ്വ. എസ്.സൂരജ്, സുരേന്ദ്രൻ നായർ, മായാകുമാരി എന്നിവർ സംസാരിച്ചു.