ഇലക്ട്രറൽ ബോണ്ട് ഏറ്റവും വലിയ കൊള്ള: ഹസ്സൻ

Monday 18 March 2024 12:47 AM IST

തിരുവനന്തപുരം: അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്നു പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ട്രൽ ബോണ്ടിന്റെ ഭാഗികമായ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ അഴിമതിയിൽ ആറാടി നില്ക്കുകയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഇലക്ട്രൽ ബോണ്ട്. സമീപകാലത്ത് അനുവദിച്ച മിക്ക പദ്ധതികളിലും ബോണ്ടിനെ മറയാക്കി വൻ അഴിമതിയാണ് നടത്തിയതെന്നും ഹസ്സൻ ആരോപിച്ചു.

ആന്ധ്രാപ്രദേശ് രാജ്യസഭാംഗം സി.എം രമേശിന്റെ ആർ.പി.പി.എൽ കമ്പനി 5 കോടിയുടെ ഇലക്ട്രൽ ബോണ്ട് വാങ്ങിയപ്പോൾ 1098 കോടിയുടെ ജലവൈദ്യുതി പദ്ധതി ഹിമാചൽ പ്രദേശിൽ ലഭിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോൾ 40 കോടിയുടെ ഇലക്ട്രൽ ബോണ്ടും വാങ്ങി. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിരവധി കമ്പനികളെക്കൊണ്ട് ഇലക്ട്രൽ ബോണ്ട് വാങ്ങിപ്പിച്ചു.ഈ അഴിമതി തിരഞ്ഞെടുപ്പിൽ വിചാരണ ചെയ്യപ്പെടുമെന്നും ഹസ്സൻ പറഞ്ഞു.

Advertisement
Advertisement