ജി.എസ്.ഉണ്ണിക്കൃഷ്ണന് അവാർഡ്

Monday 18 March 2024 1:18 AM IST

തിരുവനന്തപുരം : സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച ദേശീയ ഓഡിയോ,വിഡിയോ മത്സരത്തിൽ ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ സംവിധാനം ചെയ്തു നിർമ്മിച്ച ' ജീവന്റെ വല' മികച്ച വിദ്യാഭാസ ഡോക്യുമെന്ററി അവാർഡ് നേടി. 40,​000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഉണ്ണിക്കൃഷ്ണൻ നായർ സംവിധാനം ചെയ്ത് കേരള പി.ആർ.ഡി നിർമിച്ച 'സ്വാതന്ത്ര്യ സമരം-ധീരോദാത്തമായ വയനാടൻ ഏടുകൾ' എന്ന ഡോക്യുമെന്ററി മികച്ച ഗവേഷണത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും ( 5000 രൂപയും ഫലകവും പ്രശസ്തിപത്രവും ) ​നേടി. ജീവന്റെ വലയുടെ സംഗീതം നിർവഹിച്ച സുരാജ് രാജേന്ദ്രന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.

Advertisement
Advertisement