ബോധവത്കരണ വാക്കത്തൺ

Tuesday 19 March 2024 3:29 PM IST

കൊച്ചി: ലോക വൃക്കദിനത്തോടനുബന്ധിച്ച് കൊച്ചി വി.പി.എസ് ലേക്ഷോർ, അസോസിയേഷൻ ഒഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാക്കത്തൺ സംഘടിപ്പിച്ചു. വൃക്ക ആരോഗ്യത്തിനായി ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദ ക്വീൻസ് വാക്ക് വേയിൽ നിന്ന് ആരംഭിച്ച വാക്കത്തൺ ഹൈബി ഈഡൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷനായി. ഡോ.ജിതിൻ.എസ്. കുമാർ, എൻ.എ.കെ പ്രസിഡന്റ് ഡോ.മാമ്മൻ.എം. ജോൺ എന്നിവർ സംസാരിച്ചു.

വാക്കത്തോണിന് മുന്നോടിയായി സൂംബ സെഷനും നടത്തി. ഡോ. ജോർജി കെ. നൈനാൻ, ഡോ. മാമൻ എം. ജോൺ, എന്നിവർ ക്ലാസുകളെടുത്തു.

Advertisement
Advertisement