അമ്മയ്‌ക്കൊരു കരുതൽ പദ്ധതി
Tuesday 19 March 2024 4:44 PM IST
കൊച്ചി: 5000 അമ്മമാർക്ക് സൗജന്യ രോഗനിർണയവും 500 അമ്മമാർക്ക് സൗജന്യ ശസ്ത്രക്രിയയും നൽകുന്ന വി.പി.എസ് ലേക്ഷോറിന്റെ സംസ്ഥാനതല ആരോഗ്യപദ്ധതിയായ 'അമ്മയ്‌ക്കൊരു കരുതൽ' ആരംഭിച്ചു. ആദ്യ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ അമ്മമാർക്കൊപ്പം വിളക്കുതെളിയിച്ചു വ്യവസായ മന്ത്രി പി. രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷനായി. സംസ്ഥാനത്തെ 8 ജില്ലകളിലെ 2000 സ്ത്രീകൾക്ക് ആദ്യഘട്ട പരിശോധനകളും അവരിൽ ഏറ്റവും അർഹരും ഉടനടി ശസ്ത്രക്രിയ വേണ്ടതുമായ 200 സ്ത്രീകൾക്ക് സമ്പൂർണ സൗജന്യ ശസ്ത്രക്രിയയും നൽകും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോഡ് എന്നിവിടങ്ങളിലാണ് പദ്ധതി.