കലാകാരന്മാർക്ക് 'മുത്തൂറ്റ് ഫിനാൻസിന്റെ സ്നേഹസമ്മാനം

Wednesday 20 March 2024 12:30 AM IST

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് തിരഞ്ഞെടുക്കപ്പെട്ട 20 കലാകാരന്മാർക്കുള്ള ഗ്രാന്റായ 'മുത്തൂറ്റ് സ്‌നേഹസമ്മാനം" വിതരണം ചെയ്തു. സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ. സുരേഷ് മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം, മുത്തൂറ്റ് ഫിനാൻസ് ഡി.ജി.എം (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) ബാബു ജോൺ മലയിൽ എന്നിവർ സംസാരിച്ചു.
70 ലക്ഷം രൂപയാണ് മുത്തൂറ്റ് ഫിനാൻസ് പദ്ധതിക്കായി ചെലവഴിച്ചത്. നടപ്പു സാമ്പത്തിക വർഷം 27 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 45 മുതിർന്ന കലാകാരന്മാർക്കാണ് പദ്ധതിക്ക് കീഴിൽ ഇതുവരെ ഗ്രാന്റ് അനുവദിച്ചത്. പ്രതിമാസം 3000 മുതൽ 5000 വരെ രൂപ ഇവർക്ക് മൂന്നു വർഷത്തേക്ക് ഗ്രാന്റ് നൽകും.
കഥകളി. ചെണ്ട, മൃദംഗം, സരസ്വതി വീണ, തമ്പുരു, നാഗസ്വരം, ഇടക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങല, ഇലത്താളം, കൊമ്പ്, ഓടക്കുഴൽ തുടങ്ങിയ ക്ഷേത്രകലകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്കാണ് സഹായം. ഒപ്പം പത്തനംതിട്ടയിലും കോഴഞ്ചേരിയിലുമുള്ള ആശുപത്രികളിൽ ഇവർക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ ചികിത്സ ലഭ്യമാക്കും.

Advertisement
Advertisement