ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ ഡിസംബറിൽ വിപണിയിലെത്തും

Wednesday 20 March 2024 12:33 AM IST

കൊച്ചി: മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിലൂടെ തദ്ദേശിയമായി നിർമ്മിക്കുന്ന ആദ്യ സെമികണ്ടക്ടർ ചിപ്പുകൾ ഡിസംബറിൽ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐ.ടി, ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ലോകത്തിന്റെ ഇലക്ട്രോണിക്സ് ഹബായി ഇന്ത്യ അതിവേഗം മാറുകയാണ്. നൂറ് കോടി ഡോളർ മൂല്യമുള്ള ടെലികമ്യൂണിക്കേഷൻ ഉത്പന്നങ്ങളാണ് ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement