എന്ന് തീരും, റേഷൻ ദുരിതം

Wednesday 20 March 2024 12:36 AM IST
pos

 റേഷൻ വിതരണത്തിലെ സാങ്കേതികപ്രശ്നം ഉടൻ പരിഹരിക്കണം

 മസ്റ്ററിംഗ് മുടങ്ങിയത് തങ്ങളുടെ കുറ്റംകൊണ്ടല്ലെന്ന് വ്യാപാരികൾ

കോ​ഴി​ക്കോ​ട്:​ ​സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ൾ​ ​മൂ​ലം​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​പ്ര​തി​സ​ന്ധി​യി​ലാ​വു​ന്ന​തും​ ​മ​സ്റ്റ​റിം​ഗ് ​പോ​ലും​ ​ന​ട​ത്താ​നാ​വാ​ത്ത​ ​സാ​ഹ​ച​ര്യം​ ​ഉ​യ​ർ​ന്ന​തും​ ​പ​രി​ഗ​ണി​ച്ച് ​വേ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​വു​ന്നു.​ 15,​ 16​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തേ​ണ്ട​ ​മ​സ്റ്റ​റിം​ഗ് ​മു​ട​ങ്ങി​യ​തോ​ടെ​ ​കാ​ർ​ഡു​ട​മ​ക​ൾ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു.​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ശ്നം​ ​കൊ​ണ്ട​ല്ലാ​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​വും​ ​ആ​ക്ര​മ​ണ​വും​ ​നേ​രി​ടേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഇ​നി​ ​ഉ​യ​ര​രു​തെ​ന്ന് ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
2023​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ ​കേ​ന്ദ്ര​ ​ഫു​ഡ് ​ആ​ൻ​ഡ് ​പ​ബ്ലി​ക് ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​ 2023​ ​മാ​ർ​ച്ച് 17ാം​ ​തീ​യ​തി​യി​ലെ​ ​മ​സ്റ്റ​റിം​ഗ് ​പൂ​ർ​ത്തി​യാ​ക്കു​വാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ഈ​ ​ഫെ​ബ്രു​വ​രി​ ​അ​വ​സാ​ന​ ​ആ​ഴ്ച​ ​വ​രെ​ ​വ​ച്ചു​ ​താ​മ​സി​പ്പി​ച്ച​ത് ​സം​സ്ഥാ​ന​ ​ഭ​ക്ഷ്യ​വ​കു​പ്പാ​ണ്.​ ​സ​ർ​വ​ർ​ ​നി​ശ്ച​ല​മാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് 15,16,​ ​തി​യ്യ​തി​ക​ളി​ലെ​ ​മ​ഞ്ഞ,​പി​ങ്ക് ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ൾ​ ​ആ​ധാ​ർ​ ​മ​സ്റ്റ​റിം​ഗ് ​മു​ട​ങ്ങു​ക​യും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​കാ​ത്തി​രു​ന്ന് ​നി​രാ​ശ​യോ​ടെ​ ​മ​ട​ങ്ങേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യ​തെ​ന്നാണ് വ്യാപാരികളുടെ വിശദീകരണം. ​നി​ല​വി​ലെ​ ​സ​ർ​വ​റി​ൽ​ ​അ​മി​ത​മാ​യ​ ​ലോ​ഡ് ​കാ​ര​ണ​മാ​ണ് ​പ​ല​പ്പോ​ഴും​ ​നി​ശ്ച​ല​മാ​വു​ന്ന​ത്.​ ​ഇ​തി​നു​ ​പ​രി​ഹാ​ര​മാ​യി​ ​പു​തി​യ​ ​സ​ർ​വ​ർ​ ​സ്ഥാ​പി​ക്കു​ക​ ​എ​ന്ന​ത്​ ​സ്വാ​ഗ​താ​ർഹ​മാ​യ​ ​തീ​രു​മാ​നമായാണ് വ്യാപാരികൾ കാണുന്നത്. ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​നി​ർ​ത്തി​വ​ച്ച് ​ആ​ധാ​ർ​ ​മ​സ്റ്റ​റിം​ഗ് ​മാ​ത്ര​മാ​ക്കി​യ​ 15ാം​ ​തി​യ​തി​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​ത​ന്നെ​ ​സ​ർ​വ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​ശ്ച​ല​മാ​യി​രു​ന്നു.​ 16ാം​ ​തീ​യ​തി​ ​എ.​എ.​ ​വൈ.​(​മ​ഞ്ഞ​)​ ​കാ​ർ​ഡു​കാ​ർ​ക്ക് ​മാ​ത്ര​മാ​യി​ ​മ​സ്റ്റ​റിം​ഗ് ​പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​പോ​ലും​ ​രാ​വി​ലെ​ ​ത​ന്നെ​ ​സ​ർ​വ​ർ​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​യി​ല്ല.​ ​ഇ​തോ​ടെ​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​മ​ന്നാ​റി​ൽ​ ​ശ​ശി​ധ​ര​ൻ​ ​നാ​യ​ർ​ ​എ​ന്ന​ ​വ്യാ​പാ​രി​ ​മ​ർ​ദ്ദ​ന​മേ​റ്റ് ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.
14300​ ​വ​രു​ന്ന​ ​റേ​ഷ​ൻ​ക​ട​ക​ൾ​ ​ഒ​ന്നി​ച്ചു​ ​വ​ർ​ക്ക്‌​ചെ​യ്യു​മ്പോ​ൾ​ ​സ​ർ​വ​റി​ന്റെ​ ​അ​മി​ത​ ​ലോ​ഡ് ​കാ​ര​ണം​ ​നി​ശ്ച​ല​മാ​കു​ക​യും​ 6000​ ​പേ​ർ​ക്ക് ​ഒ​ന്നി​ച്ച് ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​ന​ട​ത്താ​നു​ള്ള​ ​ശേ​ഷി​ ​സ​ർ​വ​റി​നി​ല്ല.

 ഇപ്പോഴും 2ജി

നെറ്റ് വർക്ക് സിഗ്നൽ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇപോസിൽ ബി.എസ്.എൻ.എൽ , മറ്റു സ്വകാര്യ നെറ്റ് വർക്ക് കമ്പനികളുടെ '2ജി ' സിം കാർഡുകളാണ് '5 ജി ' യുഗത്തിലും ഉപയോഗിക്കുന്നത്. മലയോര പ്രദേശങ്ങളിലടക്കം ഫോർജി സിംകാർഡുകൾ നൽകണമെന്ന നിർദ്ദേശവും നടപ്പായില്ല. സർവറിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാനും വിദഗ്ധ നിർദ്ദേശങ്ങൾ സമർപ്പിക്കാനും സമിതിയെ വച്ചതും സർവർ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് തുക നീക്കിവച്ചതിനെയും വ്യാപാരികൾ സ്വാഗതം ചെയ്യുകയാണ്.

'നിലവിലെ സർവർ ഓവർലോഡുകാരണമാണ് പലപ്പോഴും നിശ്ചലമാകുന്നത്. പുതിയ സർവർ സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ് ". ​ടി.​ ​മു​ഹ​മ്മ​ദാ​ലി​, സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​, ആ​ൾ​ ​കേ​ര​ളാ​ ​റീ​ട്ടെ​യി​ൽ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​.

Advertisement
Advertisement