ദളിത് ലീഗ് കുടുംബസംഗമം
Wednesday 20 March 2024 12:38 AM IST
ഫറോക്ക്: രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നേ പറ്റൂ എന്ന്
ദളിത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കുടുംബസംഗമം അഭിപ്രായപ്പെട്ടു. മുസ്ലിംലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ. അഹമ്മദ് കോയ
പി.കെ. ജാഫർ, കെ.സി. ശ്രീധരൻ, എൻ. രാജൻ ബാബു, അഡ്വ : കെ.എം. ഹനീഫ, കെ.പി. മുഹമ്മദാലി (ക്രസന്റ്)
ഗോപി. പരുത്തിപ്പാറ, ബിന്ദു. പുല്ലുംകുന്ന്, അസ്മ നല്ലളം, എൻ .മുഹമ്മദ് നദീർ എന്നിവർ പ്രസംഗിച്ചു. കെ.പ്രേമൻ സ്വാഗതവും പി.അനൂപ് നന്ദിയും പറഞ്ഞു.