മോ​ദി​ ​ഗ്യാ​ര​ണ്ടി ജനം ഏറ്റെടുത്തു കഴിഞ്ഞു

Wednesday 20 March 2024 12:42 AM IST
എൻ.ഹരിദാസ്, ചെയർമാൻ, എൻ.ഡി.എ വടകര പാർലമെന്റ് മണ്ഡലം

എൻ.ഹരിദാസ്

ചെയർമാൻ,

എൻ.ഡി.എ വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി

വടകരയുടെ അങ്കത്തട്ടിൽ വീറും വാശിയും നിറഞ്ഞ പ്രചാരണം നടക്കുകയാണ്. ഉച്ചച്ചൂടിനൊപ്പം ലോക്സഭാ മണ്ഡലത്തിൽ പ്രചാരണച്ചൂട് ഉയർന്നുകഴിഞ്ഞു. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വോട്ട് നില ഉയർത്തുന്ന എൻ.ഡി.എ വിജയം ലക്ഷ്യമിട്ടാണ് പ്രചാരണത്തിൽ മുന്നേറുന്നത്. മോദി ഗ്യാരണ്ടിയിലാണ് പ്രതീക്ഷയത്രയും. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലുണ്ടാക്കിയ സ്വാധീനം വിജയം സമ്മാനിക്കുമെന്ന നല്ല പ്രതീക്ഷയിലാണ്. സമഗ്രവികസനം ഉറപ്പാക്കുന്ന മാറ്റമുണ്ടാവുമെന്നാണ് എൻ.ഡി.എയുടെയും ബി.ജെ.പിയുടെയും ഗ്യാരണ്ടി. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എൻ.ഹരിദാസ് വിശദീകരിക്കുന്നു

കേന്ദ്ര സർക്കാർ നേരിട്ട് നടപ്പിലാക്കിയ അഴിയൂർ, മാഹി ബൈപ്പാസ്, വടകര റെയിൽവേ വികസനം, വടകര താലൂക്ക് ആശുപത്രിയുടെ കോടികളുടെ വികസനം എന്നിവ മോദി സർക്കാരിന്റെ സംഭാവനകളാണ്. അത് മുൻനിർത്തിയുള്ള എൻ.ഡി.എ യുടെ തിരഞ്ഞടുപ്പ് പ്രവർത്തനം മാസങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇടതു-വലത് ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനതയ്ക്ക് ബദലായി എൻ.ഡി.എ ഉയരും. മോദി ഗ്യാരണ്ടി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

@ സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഉടനെ റോഡ് ഷോ അടക്കമുള്ള പ്രചാരണം ആരംഭിച്ചു

@ ഫെബ്രുവരി അഞ്ചിന് പഞ്ചായത്ത്, ഏരിയാ തല നേതൃയോഗം നടത്തി

@ 14ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി ഇലക്ഷൻ വർക്ക് ശിൽപശാല നടത്തി

@ 23, 24 തിയതികളിൽ ബൂത്ത് തല ശിൽപ്പശാല നടത്തുകയും പ്രവർത്തകരെ വിവിധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു.

@പതിറ്റാണ്ടുകളായി വടകര ലോകസഭാ പ്രതിനിധിയായിട്ടുള്ള ഇടത്, വലത് എം.പിമാർ തികഞ്ഞ പരാജയമായിരുന്നു. ഡൽഹിയിൽ പാർലിമെന്റ് കൂടുമ്പോൾ കെ.മുരളീധരൻ എം.പി ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഹാജരായിട്ടുള്ളൂ എന്ന് രേഖകൾ തെളിയിക്കുന്നു.

@എം.പി എന്ന നിലയിൽ മുരളീധരന് സർക്കാർ നൽകിയിട്ടുള്ള ഫണ്ടുകൾ പൂർണമായും മണ്ഡലത്തിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.

@എടുത്തു പറയത്തക്കവിധത്തിലുള്ള ഒരു വികസനവും വടകരയിൽ കൊണ്ടുവരാൻ കഴിയാത്തത് എടുത്തു പറയേണ്ടതാണ്. പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതികളിൽ ഒന്നും പോലും നടപ്പിലാക്കാനും കഴിഞ്ഞിട്ടില്ല.

Advertisement
Advertisement