മെഡൽ ജേതാവിനെ അനുമോദിച്ചു

Wednesday 20 March 2024 12:44 AM IST
anumodanam

കോഴിക്കോട്: ദേശീയ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിലെ കെ.പി ഖൈസ് റഹ്മാനെ സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ, സ്റ്റാഫ് കൗൺസിൽ, സ്‌പോർട്‌സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വലീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ മനോജ് മണിയൂർ മുഖ്യാതിഥിയായിരുന്നു. പി.കെ.വി അബ്ദുൽ അസീസ്, സി.ടി ഇൽയാസ്, കെ പി സാജിദ്, ലിജിമോൾ പുന്നൂസ്, എസ് പി സലിം, റമീസ്, നൂറുദ്ദീൻ മുഹമ്മദ്, കെ അബ്ദുൽ ഖാദർ, എ.കെ അഷ്റഫ്, കെ.അബൂബക്കർ,ടി.പി മുഹമ്മദ് ബഷീർ,വി.കെ ഫൈസൽ പ്രസംഗിച്ചു.

Advertisement
Advertisement