സൗജന്യ വ്യാപാരക്കരാർ; യൂറോപ്യൻ രാജ്യങ്ങളിൽ അവസരങ്ങളേറെ

Wednesday 20 March 2024 12:00 AM IST

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗജന്യ വ്യാപാരക്കരാർ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഏറെ അവസരങ്ങൾക്കിടവരുത്തും. സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലെയ്ൻസ്‌റ്റെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, തൊഴിൽ, സ്ത്രീ സമത്വം തുടങ്ങിയ മേഖലകളിൽ ഏറെ സാദ്ധ്യതകൾക്കിടവരുത്തും. 10 ലക്ഷം തൊഴിലവസരങ്ങളാണ് വരുന്ന അഞ്ചു വർഷക്കാലയളവിനിടെ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

ഇന്നവേഷൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എന്നിവയിൽ രാജ്യത്തിന് സാദ്ധ്യതകളേറും. ഓഡിറ്റ് ആൻഡ് അക്കൗണ്ടിംഗ്, ലീഗൽ, ഐ.ടി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിൽ കൂടുതലായി ഗവേഷണ, തൊഴിൽ സാദ്ധ്യതകൾ രൂപപ്പെടും. മേൽസൂചിപ്പിച്ച രാജ്യങ്ങളിലേക്ക് തൊഴിൽ വിസ എളുപ്പത്തിൽ ലഭിക്കും. നഴ്‌സ്, ചാർട്ടേർഡ് അക്കൗണ്ടന്റ്, എൻജിനിയർ, ഐ.ടി പ്രൊഫഷണൽ, ആർക്കിടെക്ട് എന്നിവർക്ക് തൊഴിലവസരങ്ങളേറും. സൗജന്യ വ്യാപാര കരാറിലുൾപ്പെട്ട ഉത്പന്നങ്ങളുടെ നിർമാണം, വിപണനം, സേവനങ്ങൾ, വ്യാപാര വിനിമയ പ്രശ്‌നങ്ങൾ എന്നിവയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടുക. ഫാർമ, മെഡിക്കൽ സേവനം, എൻജിനിയറിംഗ്, മെഷീനെറിസ് മുതലായവയിൽ കൂടുതൽ നിക്ഷേപം വരാനിടയുണ്ട്.

സൗജന്യ വ്യാപാരക്കരാർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. പ്രതിവർഷം രണ്ടു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിലെത്തുന്നത്. എൻജിനിയറിംഗ് ബിരുദധാരികൾക്ക് പ്രസ്തുത രാജ്യങ്ങളിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ചേരാം. ഐ.ഇ.എൽ.ടി.എസ് മികച്ച സ്‌കോറോടെ പൂർത്തിയാക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ ഇന്റേൺഷിപ്പിനും അവസരങ്ങളുണ്ട്. കൂടാതെ സ്‌കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഉപരിപഠനത്തിന് 'എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്" പ്രോഗ്രാമുണ്ട്.

മെഡിക്കൽ കോഴ്‌സ് ഉപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നു

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എം.ബി.ബി.എസ് പൂർത്തിയാക്കാതെ കോഴ്‌സ് ഉപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1200 ആണെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ കണക്കുകൾ. കോഴ്‌സിനോടുള്ള താത്പര്യക്കുറവ്, കടുപ്പമേറിയ വിഷയങ്ങൾ, രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയുള്ള പഠനം എന്നിവ വിദ്യാർത്ഥികൾക്ക് പഠനം ദുഷ്‌കരമാക്കുന്നു. മാറുന്ന മെഡിക്കൽ സിലബസുമായി പൊരുത്തപ്പെടാൻ ചില വിദ്യാർത്ഥികൾക്കാകുന്നില്ല എന്നതും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്.

ഐ.​ഐ.​എം​ ​സ​മ്പ​ൽ​പു​രി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എം.​ബി.എ


ഐ.​ഐ.​എം​ ​സ​മ്പ​ൽ​പു​ർ​ ​കാ​മ്പ​സി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എം.​ബി.​എ​ ​കോ​ഴ്‌​സി​ന് ​മാ​ർ​ച്ച് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദ​ ​ത​ല​ത്തി​ൽ​ ​കു​റ​ഞ്ഞ​ത് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കും​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തെ​യെ​ങ്കി​ലും​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​പ​രി​ച​യ​വും​ ​ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​ആ​യും​ ​ഓ​ഫ്‌​‌​ലൈ​ൻ​ ​ആ​യും​ ​കോ​ഴ്‌​സി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​i​i​m​s​a​m​b​a​l​p​u​r.​a​c.​i​n.

Advertisement
Advertisement