വിപണിയിലിറക്കി
വേങ്ങര: പറപ്പൂർ ഐ.യു.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി. കോട്ടക്കൽ ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ രീതിയിൽ വിളയിച്ചെടുത്ത പത്ത് ൺെ നെല്ലിൽ നിന്നുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കിയ തവിടോടുകൂടിയ അരി, അവിൽ,അപ്പം പൊടി, പുട്ടുപൊടി എന്നിവയാണ് ഐ.യു.ഹാപ്പി പ്രോഡക്ട്സ് എന്ന പേരിൽ വിപണിയിൽ ഇറക്കിയത്. മലപ്പുറം ജില്ലാ അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ താക്കൂർ വിപണനോൽഘാടനം നിർവ്വഹിച്ചു. മാനേജർ ടി.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലപ്പുറം ഡി.ഡി.ഇ. രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ, എം.ഡി മഹേഷ്, പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, പ്രധാനാധ്യാപകൻ എ.മമ്മു, കമ്മിറ്റി അസി.സെക്രട്ടറി വി.മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി.സലീം, എസ്.എം.സി ചെയർമാൻ ഹംസ തോപ്പിൽ, ടി.മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.