കാലിക്കറ്റ് യൂണി: ഗവർണറുടെ ഹിയറിംഗ് ഇന്ന്

Wednesday 20 March 2024 12:00 AM IST

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് അദ്ധ്യാപകർ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ നൽകിയ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയതിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്ന് ഗവർണർ ഹിയറിംഗ് നടത്തും. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനെതിരായ ഹർജികളിലാണ് ഗവർണർ ഹിയറിംഗ് നടത്തി മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടത്.

സെനറ്റിലേയ്ക്കുള്ള ഗവർണറുടെ നോമിനികളായ ഡോ. പി, രവീന്ദ്രൻ, ഡോ. റ്റി.എം.വാസുദേവൻ എന്നിവർ യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു വന്നവരല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രികകൾ രജിസ്ട്രാർ തള്ളിയത്. വാഴ്സിറ്റി ചട്ട പ്രകാരം ഡോ. വാസുദേവനെ വകുപ്പു മേധാവിയെന്ന നിലയിലും ഡോ. രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധിയെന്ന നിലയിലുമാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം യൂണിവേഴ്സിറ്റി നിയമത്തിൽ നിഷേധിച്ചിട്ടില്ല. പത്രിക തള്ളിയത് ബോധപൂർവമാണെന്ന് പരാതി കിട്ടിയതോടെയാണ് ഗവർണർ തിരഞ്ഞെടുപ്പ്

തടഞ്ഞത്. യൂണിവേഴ്സിറ്റി അധികൃതർ ഓൺലൈനിലും ഗവർണറുടെ നോമിനികളും അഭിഭാഷകരും നേരിട്ടും ഹിയറിംഗിൽ പങ്കെടുക്കും.

നി​യ​മ​നം​ ​ച​ട്ട​ലം​ഘ​നം
ആ​കു​മോ​യെ​ന്ന്
ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​നി​ൽ​ ​മൂ​ന്ന് ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​ക​ൾ​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന്റെ​ ​ലം​ഘ​ന​മാ​വു​മോ​യെ​ന്ന് ​അ​റി​യി​ക്കാ​ൻ​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ ​ഡോ.​വി.​വേ​ണു​വി​നോ​ട് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഡോ.​സോ​ണി​ച്ച​ൻ​ ​പി.​ജോ​സ​ഫ്,​ ​എം.​ശ്രീ​കു​മാ​ർ,​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രെ​ ​നി​യ​മി​ക്കാ​ൻ​ ​നേ​ര​ത്തേ​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​താ​ണ്.
മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ജു​ഡി​ഷ്യ​ൽ​ ​അം​ഗ​മാ​യ​ ​കെ.​ ​ബൈ​ജൂ​നാ​ഥി​ന് ​ആ​ക്ടിം​ഗ് ​ചെ​യ​ർ​പേ​ഴ്സ​ണി​ന്റെ​ ​ചു​മ​ത​ല​ ​ന​ൽ​കു​ന്ന​തി​ലും​ ​ഗ​വ​ർ​ണ​ർ​ ​ഈ​ ​സം​ശ​യം​ ​ഉ​ന്ന​യി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​മു​ൻ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​മ​ണി​കു​മാ​റി​നെ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​ഗ​വ​ർ​ണ​ർ​ ​അം​ഗീ​ക​രി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​ക്ടിം​ഗ് ​അ​ദ്ധ്യ​ക്ഷ​ന്റെ​ ​ചു​മ​ത​ല​ ​കൈ​മാ​റ​ണ​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ന​ൽ​കി​യ​ത്.​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തേ​ക്ക് ​ബൈ​ജൂ​നാ​ഥി​ന് ​ക​മ്മി​ഷ​നം​ഗ​മാ​യി​ ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഏ​ഴു​ ​ത​ട​വു​കാ​രെ​ ​വി​ട്ട​യ​യ്ക്കാ​നു​ള്ള​ ​ഫ​യ​ലി​ൽ​ ​ഒ​പ്പു​വ​യ്ക്കു​ന്ന​തി​നും​ ​പെ​രു​മാ​റ്റ​ച​ട്ടം​ ​ത​ട​സ​മാ​വു​മോ​യെ​ന്ന് ​അ​റി​യി​ക്കാ​ൻ​ ​ചീ​ഫ്സെ​ക്ര​ട്ട​റി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.

ട്രാ​ൻ.​ ​പെ​ൻ​ഷ​ൻ​ ​ഈ​യാ​ഴ്ച
ന​ൽ​കു​മെ​ന്ന് ​സ​ർ​ക്കാർ

കൊ​ച്ചി​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പെ​ൻ​ഷ​ൻ​ ​ഈ​യാ​ഴ്ച​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​ന് ​രൂ​പീ​ക​രി​ച്ച​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​പ്രാ​ഥ​മി​ക​ ​കാ​ർ​ഷി​ക​ ​വാ​യ്പാ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​കു​ടി​ശി​ക​ ​തു​ക​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.​ ​എ​ട്ട് ​ശ​ത​മാ​നം​ ​പ​ലി​ശ​ ​സ​ഹി​തം​ 78.81​ ​കോ​ടി​ ​രൂ​പ​യാ​ണ് ​തി​രി​ച്ച​ട​ച്ച​ത്.​ ​ഒ​രു​മാ​സ​ത്തെ​ ​പെ​ൻ​ഷ​ൻ​ ​മു​ട​ങ്ങി​യ​തി​നെ​തി​രെ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​പെ​ൻ​ഷ​നേ​ഴ്‌​സ് ​ഫ്ര​ണ്ട് ​ന​ൽ​കി​യ​ ​കോ​ട​തി​ല​യ​ക്ഷ്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​ഹ​ർ​ജി​ ​ഈ​യാ​ഴ്ച​ ​ത​ന്നെ​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

Advertisement
Advertisement