10 ജില്ലകളിൽ ഇന്ന് അത്യുഷ്ണ ജാഗ്രത

Wednesday 20 March 2024 4:25 AM IST

തിരുവനന്തപുരം: പാലക്കാട്,കൊല്ലം,ആലപ്പുഴ,കോട്ടയം,പത്തനംതിട്ട,തൃശ്ശൂർ,എറണാകുളം,തിരുവനന്തപുരം,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഇന്ന് അത്യുഷ്ണ ജാഗ്രത. പകൽ ജോലിക്കിറങ്ങുന്നവരും മറ്റ് യാത്രക്കാരും ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

അതേസമയം ഇന്നും നാളെയും വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലും നാളെയും മറ്റന്നാളും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യാം.

Advertisement
Advertisement