ഹയർ സെക്കൻഡറി തസ്തിക നിർണയം വേണം: ശിവൻകുട്ടി

Wednesday 20 March 2024 12:00 AM IST

തിരുവനന്തപുരം: ഹയർസെക്കൻഡറി തസ്തിക നിർണയം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. തസ്തിക അനുവദിക്കാൻ മിനിമം ഏഴ് പിരീഡുകൾ വേണമെന്ന ഉത്തരവ് 2017ൽ നിലവിൽ വന്നിരുന്നു. അതിനുമുമ്പുള്ള തസ്തികകളെ ഏഴ് പിരീഡ് മാനദണ്ഡപ്രകാരം പുനർനിർണയിച്ചിരുന്നില്ല. സ്വാഭാവികമായും പഴയ തസ്തികകൾ ഒഴിവുവന്നപ്പോൾ പി.എസ്.സി. മുഖേന നിയമനം നടന്നിരുന്നു. അങ്ങനെയാണ് ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ ഏഴ് പിരീഡ് ഇല്ലാതെ അധിക നിയമനം നടന്നെന്ന കണക്ക് ഉണ്ടാകുന്നതും അവരെ സൂപ്പർ ന്യൂമററിയായി നിലനിറുത്താൻ മന്ത്രിസഭ തീരുമാനിച്ചതും. ഇതോടെ മറ്റു വിഷയങ്ങളിലും തസ്തിക പുനർനിർണയിക്കാതെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായി.

1991ലെ സർക്കാർ ഉത്തരവ് പ്രകാരം ഒരു ബാച്ച് നിലനിൽക്കാൻ ഇരുപത്തിയഞ്ച് വിദ്യാർത്ഥികളെങ്കിലും വേണം.സ്ഥിരം അദ്ധ്യാപകരുള്ള നിരവധി ബാച്ചുകളിൽ ഇരുപത്തിയഞ്ചിൽ താഴെ വിദ്യാർത്ഥികളേയുള്ളൂ.2023ൽ

ഇത്തരത്തിലുള്ള 129 ബാച്ചുകളുണ്ട്. അതിലെല്ലാം തസ്തികകൾ പുനർനിർണയിച്ച് അദ്ധ്യാപകരെ പുനർവിന്യസിക്കണം.

പലപ്പോഴായി 38 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, സ്‌കൂളുകളിൽ തസ്തിക നിലനിൽക്കുകയാണ്. അവിടെയും പുനർനിർണയിക്കണം. ഈ മൂന്ന് കാരണങ്ങൾ കൊണ്ടും പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള പരമാവധി ഉദ്യോഗാർത്ഥികളുടെ നിയമനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തസ്തിക നിർണയം നടത്തുന്നത്.

25​ ​കു​ട്ടി​ക​ളി​ൽ​ ​കു​റ​വു​ള്ള​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി
ബാ​ച്ചു​ക​ളി​ൽ​ ​ത​സ്തി​ക​ ​ഇ​ല്ലാ​തെ​യാ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​‌​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​ന് ​ഒ​രു​ങ്ങു​ന്ന​തോ​ടെ​ ​പ്ള​സ് ​വ​ണി​ലും​ ​പ്ള​സ് ​ടു​വി​ലും​ 25​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​താ​ഴെ​യു​ള്ള​ ​ബാ​ച്ചു​ക​ളി​ൽ​ ​ത​സ്തി​ക​ക​ൾ​ ​ഇ​ല്ലാ​താ​കും.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​ന് ​തീ​രു​മാ​നി​ച്ച​ത്.​ ​അ​ധി​ക​മു​ള്ള​ ​അ​ദ്ധ്യാ​പ​ക​രെ​ ​പു​ന​ർ​വി​ന്യ​സി​ക്കു​ന്ന​തി​നൊ​പ്പം​ ​പി.​എ​സ്.​സി​ ​വ​ഴി​യു​ള്ള​ ​പു​തി​യ​ ​നി​യ​മ​ന​ങ്ങ​ൾ​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കും.​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​സീ​നി​യ​ർ​ ​അ​ദ്ധ്യാ​പ​ക​സ്ഥാ​ന​ത്തേ​ക്കു​ള്ള​ ​സ്ഥാ​ന​ക്ക​യ​റ്റ​വും.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​പു​തി​യ​ ​ത​സ്തി​ക​ ​സൃ​ഷ്‌​ടി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മാ​ത്ര​മാ​ണ് ​ക​ണ​ക്കെ​ടു​പ്പ് ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​നി​ ​മു​ത​ൽ​ ​ക​ണ​ക്കെ​ടു​പ്പി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​ത​സ്തി​ക​ക​ൾ​ ​നി​ല​നി​റു​ത്തു​ന്ന​തും.​ ​ഇ​തോ​ടെ​ ​നി​യ​മ​ന​ ​സാ​ദ്ധ്യ​ത​ ​ഇ​ല്ലാ​താ​കു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ.​ ​സ​ർ​വീ​സി​ൽ​ ​അ​ധി​ക​മു​ള്ള​വ​രെ​ ​പു​ന​ക്ര​മീ​ക​രി​ച്ച​തി​നു​ ​ശേ​ഷ​മേ​ ​സ്ഥാ​ന​ക്ക​യ​റ്റ​ ​-​ ​വി​ര​മി​ക്ക​ൽ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​പു​തി​യ​ ​നി​യ​മ​നം​ ​ന​ട​ക്കൂ.​ ​ത​സ്തി​ക​ ​ന​ഷ്ട​ത്താ​ൽ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പു​റ​ത്താ​കു​മെ​ന്ന​ ​ആ​ശ​ങ്ക​യും​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.


ത​സ്തി​ക​ ​നി​ർ​ണ​യം
മാ​ന​ദ​ണ്ഡ​ങ്ങൾ

ത​സ്തി​ക​ ​സൃ​ഷ്‌​ടി​ച്ചു​ ​ക​ഴി​ഞ്ഞ​ ​ബാ​ച്ചു​ക​ളി​ലെ​ല്ലാം​ ​കു​റ​ഞ്ഞ​ത് 25​ ​കു​ട്ടി​ക​ൾ​ ​വേ​ണം.

ത​സ്തി​ക​ക​ൾ​ ​സൃ​ഷ്‌​ടി​ച്ചു​ ​ക​ഴി​ഞ്ഞ​ ​സ്കൂ​ളു​ക​ളി​ലെ​ ​ഉ​പ​ഭാ​ഷാ​ ​ത​സ്തി​ക​ക​ളി​ലെ​ ​ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ​ ​ക​ണ​ക്കാ​ക്കു​മ്പോ​ൾ​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​വ​‌​ർ​ദ്ധ​ന​യി​ലൂ​ടെ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​പ​രി​ഗ​ണി​ക്ക​ണം.

പ്ള​സ് ​വ​ണി​ന് ​സീ​റ്റ് ​ക്ഷാ​മ​മു​ള്ള​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​യി​ലെ​ ​സ്കൂ​ളു​ക​ളി​ലേ​ക്ക് ​മാ​റ്റി​യ​ 38​ ​ബാ​ച്ചു​ക​ൾ​ ​നി​ല​നി​ന്നി​രു​ന്ന​ ​തെ​ക്ക​ൻ​ ​ജി​ല്ല​യി​ലെ​ ​സ്കൂ​ളു​ക​ളി​ലെ​ ​ത​സ്തി​ക​ക​ൾ​ ​പു​ന​ർ​നി​ർ​ണ​യി​ക്കും.​ ​മാ​റ്റി​യ​ ​ബാ​ച്ചു​ക​ളെ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല.

അ​റ​ബി​ക് ​ഉ​പ​ഭാ​ഷ​യു​ടെ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​ന് ​കു​റ​ഞ്ഞ​ത് 10​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ങ്കി​ലും​ ​വേ​ണം.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി:
അ​റ​ബി​ക്വി​ദ്യാ​ർ​ത്ഥി
അ​നു​പാ​തം​ ​കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​ഒ​രു​ ​അ​റ​ബി​ക് ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​യ്ക്ക് ​മി​നി​മം​ 10​ ​കു​ട്ടി​ക​ൾ​ ​മ​തി​യെ​ന്ന​ ​അ​നു​പാ​ത​ത്തി​ൽ​ ​നി​യ​മ​നാം​ഗീ​കാ​രം​ ​ന​ൽ​കാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി.​ ​ഉ​റു​ദു,​ ​സം​സ്കൃ​തം​ ​ഉ​പ​ഭാ​ഷ​ക​ൾ​ക്ക് ​ജൂ​നി​യ​ർ​ ​ത​സ്തി​ക​ക​ൾ​ക്ക് 10​ ​കു​ട്ടി​ക​ൾ​ ​മ​തി​യാ​യി​രു​ന്നു.​ ​അ​റ​ബ് ​ഭാഷ ​പ​ഠി​ക്കാ​ൻ​ 25​ ​കു​ട്ടി​ക​ൾ​ ​വേ​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​യാ​ണ് ​തി​രു​ത്തി​യ​ത്.​ ​ഇ​തി​നാ​യി​ ​കെ.​എ.​എം.​എ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​രു​ന്നു.​ ​കെ.​എ.​എം.​എ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ത​മീ​മു​ദ്ദീ​ൻ​ ​ന​ട​പ​ടി​യെ സ്വാ​ഗ​തം​ ​ചെ​യ്തു.

മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​കൾ
ഏ​പ്രി​ൽ​ ​മൂ​ന്നി​ലേ​ക്ക് ​മാ​റ്റി

സ്വ​ന്തം​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​ക​ൾ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ക്കൊ​പ്പം​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ലേ​ക്ക് ​മാ​റ്റി.
ഒ​ന്നി​ന് ​മൂ​ല്യ​നി​ർ​ണ​യം​ ​ആ​രം​ഭി​ച്ചാ​ൽ​ ​ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക്ഈ​സ്റ്റ​ർ​ ​ദി​ന​ത്തി​ൽ​ ​ക്യാ​മ്പു​ക​ളി​ലെ​ത്തേ​ണ്ടി​ ​വ​രു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു​ ​അ​ദ്ധ്യാ​പ​ക​‌​ർ.​ ​തീ​യ​തി​ ​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​ദ്ധ്യാ​പ​ക​സം​ഘ​ട​ന​ക​ളാ​യ​ ​എ.​എ​ച്ച്.​എ​സ്.​ടി.​എ,​ ​കെ.​പി.​എ​സ്.​ടി.​എ​ ​എ​ന്നി​വ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്‌​ട​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്
70​ ​ക്യാ​മ്പു​കൾ
എ​സ്.​എ​സ്.​എ​ൽ.​സി​യു​ടെ​ 70​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ 77​ ​ക്യാ​മ്പു​ക​ളി​ലാ​യി​ ​ഇ​രു​പ​ത്തി​ ​അ​യ്യാ​യി​ര​ത്തോ​ളം​ ​അ​ദ്ധ്യാ​പ​ക​രാ​ണ് ​എ​ത്തു​ന്ന​ത്.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യു​ടെ​ ​എ​ട്ട് ​ക്യാ​മ്പു​ക​ളിൽ
2200​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​ങ്കെ​ടു​ക്കും.
തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക​ളെ​ ​ബാ​ധി​ക്കാ​ത്ത​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​ക്യാ​മ്പു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം.

Advertisement
Advertisement