പാതയിരട്ടിപ്പിക്കൽ -- നാഗർകോവിൽ റൂട്ടിൽ 27വരെ ട്രെയിൻ നിയന്ത്രണം

Wednesday 20 March 2024 12:00 AM IST

തിരുവനന്തപുരം: കന്യാകുമാരി - തിരുവനന്തപുരം റൂട്ടിൽ അരുൾവായ്മൊഴി - നാഗർകോവിൽ ഭാഗത്ത് പാതയിരട്ടിപ്പിക്കൽ നടക്കുന്നതിനാൽ ഇന്നു മുതൽ 27വരെ ട്രെയിൻ നിയന്ത്രണമേർപ്പെടുത്തി.13 ട്രെയിനുകൾ പൂർണമായും 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും. ഒരു ട്രെയിൻ റീ ഷെഡ്യൂൾ ചെയ്തു.

റദ്ദാക്കിയവ: നാഗർകോവിൽ - കന്യാകുമാരി പാസഞ്ചർ,കൊല്ലം-കന്യാകുമാരി മെമു, കന്യാകുമാരി - കൊല്ലം മെമു, കൊച്ചുവേളി - നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ - കൊച്ചുവേളി പാസഞ്ചർ, കൊല്ലം - തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ - കൊച്ചുവേളി പാസഞ്ചർ, കൊച്ചുവേളി - നാഗർകോവിൽ പാസഞ്ചർ, കൊല്ലം - ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ - കൊല്ലം പാസഞ്ചർ, തിരുനെൽവേലി - നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ - തിരുനെൽവേലി പാസഞ്ചർ.

ഭാഗികമായി റദ്ദാക്കിയവ

പൂനെ- കന്യാകുമാരി 18,19,25 ദിവസങ്ങളിൽ നാഗർകോവിൽവരെ, 20 മുതൽ 24വരെ കൊച്ചുവേളിവരെ. ബാംഗ്ളൂർ - കന്യാകുമാരി ഐലന്റ് 20 മുതൽ 25വരെ കൊച്ചുവേളിവരെയും 19ന് നാഗർകോവിവരെയും. പുനലൂർ -നാഗർകോവിൽ പാസഞ്ചർ 23മുതൽ 27 വരെ പാറശാലവരെ. പുതുച്ചേരി - കന്യാകുമാരി 24ന് തിരുനെൽവേലിവരെ. ഹൗറ - കന്യാകുമാരി 25ന് നാഗർകോവിൽ വരെ.

വഴിതിരിച്ചുവിടുന്നത്

പുനലൂർ - മധുര എക്സ്പ്രസും, മധുരി -പുനലൂർ എക്സ്പ്രസും 22മുതൽ 27വരെ നാഗർകോവിൽ ബൈപ്പാസ് വഴി. ചെന്നൈ - ഗുരുവായൂരും ഗുരുവായൂർ - ചെന്നൈയും 23 മുതൽ 26വരെ പൊള്ളാച്ചി,ദണ്ഡിഗൽ,പാലക്കാട് വഴി. നാഗർകോവിൽ,തിരുവനന്തപുരം,കൊല്ലം,എറണാകുളം സ്റ്റേഷനുകൾ ഒഴിവാക്കും. 24ന് നാഗർകോവിൽ - ഷാലിമാർ എക്സ്പ്രസ് പുറപ്പെടാൻ ഒന്നേകാൽ മണിക്കൂർ വൈകും.

പുറപ്പെടുന്ന സ്ഥലം

കന്യാകുമാരി - പുനലൂർ 20,21,22 ദിവസങ്ങളിൽ നാഗർകോവിലിൽ നിന്ന്. കന്യാകുമാരി - വൈഷ്ണോദേവി ഹിമസാഗർ 22ന് നാഗർകോവിലിൽ നിന്ന്. കന്യാകുമാരി - പൂനെ 23മുതൽ 27വരെ കൊച്ചുവേളിയിൽ നിന്ന്. കന്യാകുമാരി - ബാംഗ്ളൂർ ഐലന്റ് 22 മുതൽ 27വരെ കൊച്ചുവേളിയിൽ നിന്ന്. കന്യാകുമാരി - പുനലൂർ പാസഞ്ചർ 23 മുതൽ 27വരെ പാറശ്ശാലയിൽ നിന്ന്. കന്യാകുമാരി - പുതുച്ചേരി 25ന് തിരുനെൽവേലിയിൽ നിന്ന്. നാഗർകോവിൽ - കോട്ടയം പാസഞ്ചർ 23 മുതൽ 28വരെ കൊല്ലത്തു നിന്ന്. നാഗർകോവിൽ - താംബരം അന്ത്യോദയ 22 മുതൽ 27വരെ തിരുനെൽവേലിയിൽ നിന്ന്. തിരുവനന്തപുരം - തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് 22 മുതൽ 27 വരെ തിരുനെൽവേലിയിൽ നിന്ന്.

Advertisement
Advertisement