പ്രതിഷേധ ജ്വാല 

Tuesday 19 March 2024 10:37 PM IST

തേഞ്ഞിപ്പാലം: പെരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മലപ്പുറം ജില്ല കോൺഗ്രസ്സ് എക്സിക്യൂട്ടീവ് അംഗം സെക്കീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എൻ.ബൈജു അദ്ധ്യക്ഷനായിരുന്നു. പെരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഷഫീഖ് സ്വാഗതം പറഞ്ഞു. പരിപാടി വള്ളിക്കുന്ന് നിയോജക മണ്ഡലം സെക്രട്ടറി അഷ്ഫാഖ്, മണ്ഡലം വൈസ് പ്രസിഡന്റ് ഫൗസാൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ചെമ്പൻ ഹനീഫ, ഐ.എൻ.ടിയു.സി വള്ളിക്കുന്ന് അസംബ്ലി പ്രസിഡന്റ് ചെമ്പൻ ലത്തീഫ് ,മൈനോറിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.കെ.ശിഹാബ് എന്നിവർ സംസാരിച്ചു. മുൻ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷരീഫ് തൊട്ടിയിൽ നന്ദി പറഞ്ഞു.

Advertisement
Advertisement