കേരള സർവകലാശാലാ പരീക്ഷാ ടൈംടേബിൾ
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി കോം/ബി.ബി.എ എൽഎൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
ഒന്നും മൂന്നും സെമസ്റ്റർ എം.എഡ് പരീക്ഷകൾക്ക് പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ യഥാക്രമം മാർച്ച് 25, 26 തീയതികളിലേക്ക് മാറ്റി.
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ടുകൾ ഏപ്രിൽ 25നകം കോളേജുകളിൽ നൽകണം. വൈവ പരീക്ഷകൾ ഏപ്രിൽ 29, 30, മേയ് രണ്ട് തീയതികളിൽ നടത്തും.
എം.ജി യൂണി പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് (2014-2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്, 2017-2018 അഡ്മിഷനുകൾ സപ്ലിമെന്ററി - മേയ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
.
ഒന്നാം സെമസ്റ്റർ ഐഎംസിഎ (2022 അഡ്മിഷൻ റഗുലർ, 2017-2021 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ് സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, എം.എസ് സി അനലിറ്റിക്കൽ കെമിസ്ട്രി, എം.എസ് സി കെമിസ്ട്രി (2014,2015,2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്, 2017,2018 അഡ്മിഷനുകൾ സപ്ലിമെന്ററി - മെയ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി - പുതിയ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സംസ്കൃത വാഴ്സിറ്റിയിൽ
എം.എസ്. ഡബ്ല്യു പ്രവേശനം
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും പയ്യന്നൂർ, തിരൂർ പ്രാദേശിക കേന്ദ്രങ്ങളിലും എം.എസ്.ഡബ്ല്യു. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രിൽ 15ന്. ഏപ്രിൽ 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. യോഗ്യത- ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും ഏപ്രിൽ 7നകം ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്- www.ssus.ac.in
ബാച്ലർ ഒഫ് ഡിസൈൻ കോഴ്സ്
തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയുടെ ബാച്ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയ്ക്ക് www.iftk.ac.in, www.lbscentre.kerala.gov.in ൽ മേയ് 31 വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ്ടു. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടിക വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഫോൺ- 9447710275, 0471-2560327
എൽ എൽ.ബി പ്രവേശനം റീഫണ്ട്
തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എൽ എൽ.ബി(3 വർഷം/5വർഷം) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുണ്ടായിട്ടും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ വീണ്ടും ആരംഭിച്ചു. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.inലെ ലിങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 29ന് വൈകിട്ട് 5നുള്ളിൽ സമർപ്പിക്കണം. അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടും.വിവരങ്ങൾക്ക് 0471 2525300
ഗവേഷക അദാലത്ത് 21ന്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ സംസ്കൃതം സാഹിത്യം, ഹിസ്റ്ററി, മാനുസ്ക്രിപ്റ്റോളജി, തിയേറ്റർ, സോഷ്യൽ വർക്ക് എന്നീ ഗവേഷണ പഠന വകുപ്പുകളിൽ 2015ന് മുമ്പ് രജിസ്റ്റർ ചെയ്ത ഗവേഷകർക്ക് 21ന് രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിൽ ഗവേഷക അദാലത്ത് നടത്തും. നേരത്തേ അപേക്ഷിച്ചവർക്ക് രേഖകൾ സഹിതം പങ്കെടുക്കാം.