ശില്പശാല നടത്തി

Tuesday 19 March 2024 10:40 PM IST


മലപ്പുറം: കുടുംബശ്രീ തനത് നൂതന പദ്ധതികളുമായി ബന്ധപ്പെട്ട് ശില്പശാല നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന തനത് പദ്ധതികളുടെ മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായാണ് ശില്പശാല നടത്തിയത്. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത്, എ.ഡി.എം.സി.മുഹമ്മദ് കട്ടൂപ്പാറ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാർ, സ്‌നേഹിത സ്റ്റാഫ് അംഗങ്ങൾ, ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച എട്ട് തനത് പദ്ധതികൾ കൂടാതെ ജില്ലാ ആസൂത്രണ സമിതി മുൻപാകെ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നടപ്പിലാക്കാവുന്ന 27 തനത് നൂതന പദ്ധതികൾ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement