ഗോത്ര പൂജ നടന്നു

Wednesday 20 March 2024 4:48 AM IST

തിരുവനന്തപുരം: പൗർണമിക്കാവിൽ 25ന് നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായി പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികളുടെ ഗോത്ര പൂജകൾ സത്യവനം കാടുകളുടെ അതിർത്തി സംരക്ഷിക്കുന്ന ഭണ്ഡാരിയമ്മൻ കോവിലിൽ നടന്നു. പൗർണമിക്കാവ് ക്ഷേത്രം ട്രസ്റ്റിയായ എം.എസ്.ഭുവനചന്ദ്രൻ, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിബിൻദാസ് കടങ്ങോട്ട്, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement