ദേശീയ പാതയിൽ ലോറി ഇടിച്ച് പശുവിന്റെ കാൽ ഒടിഞ്ഞു

Wednesday 20 March 2024 12:47 AM IST
ദേശീയ പാതയിലെ ഉറുകുന്ന് കോളനി ജംഗ്ഷനിൽ ലോറി ഇടിച്ച് കാൽ ഒടിഞ്ഞ പശുവിന് പ്ലാസ്റ്റ് ഇടുന്നു

പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ ലോറി പശുവിനെ ഇടിച്ചു. കഴിഞ്ഞ ദിവസം തെന്മല പഞ്ചായത്തിലെ ഉറുകുന്നു കോളനി ജംഗ്ഷനിലെ മദനന്റെ പശുവിനെയാണ് ലോറി ഇടിച്ചത്. പശു റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം വരുന്നത് കണ്ട് മദനൻ കൈ കാണിച്ചെങ്കിലും ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഗ്രൗണ്ടിൽ നിന്ന യുവാക്കൾ ഓടിയെത്തി റോഡിൽ വീണ പശുവിനെ പാതയോരത്തേക്ക് മാറ്റി കിടത്തി. പശുവിന്റെ കാൽ ഒടിഞ്ഞു. അഞ്ചൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി ഒടിഞ്ഞ കാലിൽ പ്ലാസ്റ്റ് ഇട്ട ശേഷം പ്രാഥമിക ചികിത്സയും നൽകി.

Advertisement
Advertisement