ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Wednesday 20 March 2024 12:53 AM IST
ഇടിയുടെ ആഘാതത്തിൽ തകർന്ന പൾസർ ബൈക്ക്‌

കുളത്തുപ്പുഴ: മലയോര ഹൈവേയിൽ, കുളത്തൂപ്പുഴ, മടത്തറ പാതയിൽ ,മൈലമ്മൂട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. നെടുമങ്ങാട്, അയണിമൂട് കച്ചേരി ജംഗ്ഷനിൽ ആർ.ആർ ഹൗസിൽ മുഹമ്മദ് റംസീൻ (30), ഭാരതീപുരം ഉജിത് വിലാസത്തിൽ ഉജിത് (25) എന്നിവർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഉജിത് സഞ്ചരിച്ച ബൈക്ക് രണ്ടായി പൊട്ടിപ്പിളർന്നു.
സാരമായി പരിക്കേറ്റ റംസീനെ കുളത്തുപ്പുഴ ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തിരക്കേറിയ മലയോര ഹൈവേയിൽ രണ്ടാഴ്ചക്കുള്ളിൽ നാലാമത്തെ അപകടമാണ് നടക്കു​ന്നത്.

Advertisement
Advertisement