കേരളത്തിനും തമിഴ്നാടിനുമെതിരേ ശോഭ കരന്ദലജെ
ബംഗളൂരു: കേരളത്തിനും തമിഴ്നാടിനുമെതിരേ വിദ്വേഷ പരാമർശവുമായി മുൻ കേന്ദ്രമന്ത്രിയും കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദലജെ. കേരളത്തിലെ ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും തമിഴ്നാട്ടുകാർ ബോംബുണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നെന്നും ശോഭ കരന്ദലജെ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും അവർ ആരോപിച്ചു.ബംഗളൂരു നഗരത്തിലെ അൾസൂരി പള്ളിക്കു മുന്നിൽ നിസ്കാര സമയത്ത് പാട്ടുവച്ചതിന്റെ പേരിലുണ്ടായ സംഘർഷവുമായി ബന്ധപ്പെടുത്തിയാണ് ശോഭ കരന്ദലജെ വിദ്വേഷ പരാമർശമുന്നയിച്ചത്. ശോഭയുടെ പരാമശത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് സ്റ്റാലിൻ പറഞ്ഞു.