ശ്രീനിവാസൻ വധം: മുഖ്യപ്രതി അറസ്റ്റിൽ

Wednesday 20 March 2024 12:42 AM IST

കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എ.ശ്രീനിവാസനെ (45) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ മലപ്പുറം സ്വദേശി ഷഫീക്കിനെ ദേശീയ അന്വേഷണ ഏജൻസി കൊല്ലത്തുനിന്ന് അറസ്റ്റു ചെയ്തു. കൊലപാതകം നടത്തുന്നതിനുൾപ്പെടെ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ പ്രധാനിയായിരുന്നു ഷഫീക്കെന്ന് എൻ.ഐ.എ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ നിർദ്ദേശപ്രകാരം കെ.പി. അഷ്റഫുമായി ചേർന്നാണ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. തുടർന്ന് മറ്റു നേതാക്കളുടെയും പ്രവർത്തകരുടെയും സഹായത്തോടെ ദൗത്യം നിർവഹിച്ചു.

2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്. കേസിൽ 71 പ്രതികളുണ്ട്. 2023 മാർച്ചിലും നവംബറിലുമായി രണ്ടു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയായ അബ്ദുൾ നാസർ 2023ന് മരിച്ചു. ഒളിവിലായിരുന്ന കെ.വി.സഹീർ, ജാഫർ ഭീമാത്തവിട എന്നിവരെ ഏതാനും മാസം മുമ്പാണ് അറസ്റ്റു ചെയ്തത്.

Advertisement
Advertisement