മാദ്ധ്യമ പ്രവർത്തകർക്കും പോസ്റ്റൽ വോട്ട് സൗകര്യം

Wednesday 20 March 2024 12:49 AM IST

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ മാദ്ധ്യമപ്രവർത്തകർക്ക് അടക്കം വിവിധ മേഖലകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം. ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി പത്രം മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ നോഡൽ ഓഫീസറെ സമീപിക്കണം. തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ ഫോം 12 ഡിയും പൂരിപ്പിച്ചു നൽകണം.

കേരളത്തിൽ പോസ്റ്റൽ വോട്ട് ചെയ്യാവുന്ന മേഖലയിലുള്ളവർ: പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, ട്രഷറി സർവീസസ്, ഹെൽത്ത് സർവീസസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഓ‍ൾ ഇന്ത്യ റേഡിയോ,​ ദൂരദർശൻ,​ ബി.എസ്.എൻ.എൽ,​ റെയിൽവേ,​ പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാദ്ധ്യമപ്രവർത്തകർ, കൊച്ചി മെട്രോ.

Advertisement
Advertisement