വിഴിഞ്ഞം പോർട്ടിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

Wednesday 20 March 2024 12:58 AM IST

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എ.വി.പി.പി.എൽ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ സുരക്ഷാ അവാർഡ്. സുരക്ഷിത ജോലി സ്ഥലം, തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്കാണ് അംഗീകാരം. ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിന് ഊർജ്ജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സി.ഇ.ഒ അശ്വിനി ഗുപ്ത പറഞ്ഞു. അവാർഡ് നേടിയ എ.വി.പി.പി.എലിനെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ചീഫ് എക്സിക്യുട്ടീവ് മൈക്ക് റോബിൻസൺ അഭിനന്ദിച്ചു.

Advertisement
Advertisement