എൽ.ഡി.എഫ് പരിപാടിയിൽ പങ്കെടുത്തു: എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റിനെതിരെ നടപടി

Wednesday 20 March 2024 1:05 AM IST

പാലാ: പാലായിൽ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ സി.പി.ചന്ദ്രൻ നായർക്കെതിരെ എൻ.എസ്.എസ് നേതൃത്വത്തിന്റെ നടപടി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടതിനെ തുടർന്ന് യൂണിയൻ പ്രസിഡന്റും കമ്മിറ്റിയംഗങ്ങളും രാജി വച്ചു. നിലവിലെ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കാണ് പകരം ചുമതല.

സി.പി.ചന്ദ്രൻ നായരെ മാറ്റിയതിന് ശേഷം മറ്റുള്ള കമ്മറ്റിയംഗങ്ങളെ മുഴുവൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളാക്കി എൻ.എസ്.എസ് നേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. പാലാ നഗരസഭ മുൻ കൗൺസിലർ കൂടിയാണ് ചന്ദ്രൻ നായർ.

Advertisement
Advertisement