ഗുരുവായൂർ സ്വകാര്യ ബസ് സ്റ്റാന്റിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
Thursday 21 March 2024 11:40 PM IST
തൃശൂർ: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂർ അമല നഗർ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസാണ് സ്ത്രീയുടെ ദേഹത്ത് കൂടെ കയറിയിറങ്ങിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.