'പറ്റിയ അബദ്ധം മറ്റാരും അറിയാതിരിക്കാൻ ചുണ്ട് ആദ്യം ഭിത്തിയിൽ ഉരച്ചു'; വിവാഹം മുടങ്ങിയപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് ജാസ്‌മിൻ ജാഫർ
ബിഗ് ബോസ് മലയാളം സീസൺ 6 രണ്ടാം ആഴ്ച തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ രംഗങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. ഇതിനിടെ ജാസ്‌മിന്റെയും ഗബ്രിയുടെയും കോമ്പോ ബിഗ് ബോസ് ആരാധകരിൽ പല തരത്തിലുള്ള ചർച്ചയ്‌ക്ക് വഴി തെളിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലേയ്‌ക്ക് പോകുന്നതിന് മുമ്പ് ജാസ്‌മിൻ കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ബ്യൂട്ടി ഹാക്കുകൾ ചെയ്ത് പല തവണ പണി കിട്ടിയിട്ടുണ്ട്. മൂക്കിൽ ഫെവിക്കോൾ തേച്ചു. ആരും വീഡിയോ കണ്ട് അത് ട്രൈ ചെയ്യരുത്. ചുണ്ടിൽ മൈലാഞ്ചി ഇട്ട ഒരു വീഡിയോ ഉണ്ട്. അവസാനം അതിന്റെ കളർ പോയില്ല. പിന്നെ ഭിത്തിയിൽ ചുണ്ടിട്ട് ഉരച്ചു. അന്ന് ചുവര് തേച്ചിട്ടേ ഉള്ളു. പെയിന്റടിച്ചിട്ടില്ലായിരുന്നു. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്തായിരുന്നു ഈ സംഭവം.ഇപ്പൊ അങ്ങനെയൊന്നും ചെയ്യാറില്ല. പിന്നെ ന്യൂഡിൽസ് കഴിച്ച് ചെറിയൊരു പണി കിട്ടിയിട്ടുണ്ട്. അത് ആ സമയത്ത് മാത്രം. ഇപ്പോൾ ആ പ്രശ്നങ്ങളൊന്നുമില്ല.' - എന്നാണ് ജാസ്‌മിൻ അഭിമുഖത്തിൽ പറഞ്ഞത്.