മറ്റൊരു പരിപാടിയുണ്ട്, സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് ആർഎൽവി രാമകൃഷ്‌ണൻ

Friday 22 March 2024 4:58 PM IST

പാലക്കാട്: സുരേഷ്ഗോപിയുടെ ക്ഷണം നിരസിച്ച് ആർഎൽവി രാമകൃഷ്‌ണൻ. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്ത്രിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു ആർഎൽവി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. എന്നാൽ അന്നേദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നതെന്ന് രാമകൃഷ്‌ണൻ അറിയിച്ചു. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദിയും അറിയിച്ചു.

കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിലെ കോളജ് ഡേ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

പ്രതിഫലം നൽകിയാണ് രാമകൃഷ്‌ണനെ പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തിൽ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരായ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
Advertisement