കൊടി​തോരണങ്ങൾക്ക് കർശന നി​യന്ത്രണം

Sunday 24 March 2024 12:28 AM IST

കൊച്ചി​: മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം കൊടി​തോരണങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. ശ്രദ്ധി​ക്കേണ്ട കാര്യങ്ങൾ:
ഒരു സ്ഥലത്ത് സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ പരമാവധി 3 കൊടികൾ മാത്രമേ പാടുള്ളൂ.

വാഹനങ്ങളിൽ പരമാവധി ഒരടി നീളവും അരയടി വീതിയുമുള്ള ഒരു കൊടി മാത്രം

 കൊടികെട്ടുന്ന വടിനീളം 3 അടിയിൽ കൂടരുത്

വാഹനങ്ങളിൽ ബാനർ പാടില്ല. ഒന്നോ രണ്ടോ ചെറി​യ സ്റ്റി​ക്കറാകാം

റോഡ് ഷോകൾക്ക് 6x4 ബാനർ കൈയ്യിൽ പിടിക്കാം.

സ്‌പോട്ട് ലൈറ്റ്, സെർച്ച് ലൈറ്റ്, ഫ്‌ളാഷ് ലൈറ്റ് , സൈറൺ പാടി​ല്ല

 കൊടി, ബാനർ കെട്ടുന്നതിന് ഉടമയുടെ അനുമതി വേണം

പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്.

 പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവ പ്രചാരണത്തിന് പാടി​ല്ല

കോലം കത്തി​ക്കരുത്

• കോലങ്ങൾ നിർമ്മിക്കാനോ കത്തിക്കാനോ പാടില്ല

വീടുകൾക്ക് മുന്നി​ൽ പിക്കറ്റിംഗ്, പ്രകടനം പാടില്ല

• പൊതുയോഗം, റാലി എന്നിവയ്ക്ക് പൊലീസ് അനുമതി നിർബന്ധം

Advertisement
Advertisement